അബുദാബി: പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തോടെ യു.എ.യില്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ സാധാരണ ഒട്ടത്തിനായി നിരത്തിലിറങ്ങി.ആളുകളെ കയറ്റിയുള്ള യാത്ര ആരംഭിച്ചതിനാല്‍ ആവശ്യക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. യാസ് ഐലന്റില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ സര്‍വീസുകളാണ് ഇപ്പോള്‍ സാധാരണ ഓട്ടത്തിനായി ഇറങ്ങിയത്. സൗകര്യം ലഭിക്കാന്‍ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ‘ടി.എക്‌സ്.എ.ഐ’ എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 24 മണിക്കൂറും സേവനങ്ങള്‍ ബുക്കുചെയ്യാം.
Related Articles
Check Also
Close