IndiaNEWS

ക്രൈസ്തവ പള്ളിയായി മാറിയ മീററ്റിലെ മുസ്ലിം രാജകൊട്ടാരം

ത്തർ പ്രദേശിലെ
 മീററ്റ് ജില്ലയിലെ സർധാന നഗരത്തിൽ സ്ഥിതിചെയ്യുന്ന റോമൻ കത്തോലിക്ക ദേവാലയമാണ് വിശുദ്ധ കന്യാമറിയത്തിന്റെ ബസിലിക്ക എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്രേസസ്.ചർച്ചുകളുടെ ചർച്ച് എന്നറിയപ്പെടുന്ന ഈ ക്രസ്തീയ ദേവാലയത്തിലെ പ്രതിഷ്ഠ വിശുദ്ധ കന്യാമറിയമാണ്.18-19ആം നൂറ്റാണ്ടിൽ സർധനയുടെ ഭരണാധികാരിയായിരുന്ന ബീഗം സമ്‌റുവാണ് ഈ ദേവാലയം പണിതത്.ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ദേവലയമാണ് ബസിലിക്ക ഓഫ് അവർ ലേഡി ഓഫ് ഗ്രേസസ്.
1778ൽ ഭർത്താവിന്റെ മരണത്തെ തുടർന്ന് സർധാന പ്രദേശത്തിന്റൈ ഭരണാധികാരം പൈതൃകമായി ലഭിച്ച ബീഗം സമ്‌റു, അവിടെ കന്യാ മറിയത്തിനെ ആരാധിക്കാനായി ഒരു ക്രിസ്ത്യൻ പള്ളി നിർമ്മിക്കാൻ തീരുമാനിക്കുകയായിരുന്നു.അതിന് പിന്നിൽ ഒരു സംഭവമുണ്ട്.ധാരാളം സ്വർണ്ണവും മറ്റുമായി മീററ്റിലെ തന്നെ ഏറ്റവും’രാജകീയ’ കൊട്ടാരമായിരുന്നു സർധാനയിലേത്.മീററ്റ് അന്ന് കൊള്ളക്കാരുടെ കേന്ദ്രവും.ഒരിക്കൽ രാത്രിയിലെത്തിയ കൊള്ളക്കാർ കാവൽക്കാരെയെല്ലാം വകവരുത്തി  കൊട്ടാരത്തിൽ കടന്നു കയറി വിലപിടിപ്പുള്ളതെല്ലാം കവർന്നു.ഇവരിൽ നിന്ന് രക്ഷപ്പെടാൻ രാഞ്ജി ബീഗം സമറു കൊട്ടാരത്തീന് പിന്നിലെ കാടുകളിലേക്ക് ഓടിക്കയറുകയായിരുന്നു.അങ്ങനെ പേടിച്ച് വിറച്ചിരുന്ന അവരുടെ മുന്നിൽ പൊടുന്നനെ കന്യാമറിയം പ്രത്യക്ഷപ്പെടുകയായിരുന്നു.പ്രത്യക്ഷപ്പെടുക മാത്രമല്ല ധൈര്യമായി കൊട്ടാരത്തിലേക്ക് പൊയ്ക്കോളാൻ പറയുകയും ചെയ്തു.തിരികെ കൊട്ടാരത്തിലെത്തിയ ബീഗം സമറു കാണുന്നത് ബോധരഹിതരായി കിടക്കുന്ന കൊള്ളക്കാരെയാണ്.അങ്ങനെ തന്നെയും കൊട്ടാരത്തെയും രക്ഷിച്ച കന്യാമറിയത്തിനോടുള്ള നന്ദി സൂചകമായിട്ടാണത്രെ അവർ കൊട്ടാരത്തെ പരിശുദ്ധ കന്യാമറിയത്തിന്റെ പേരിലുള്ള പള്ളിയാക്കി മാറ്റിയത്.പിന്നീട് റോമൻ കത്തോലിക്കാ സഭ ഇത് ബസലിക്ക ആക്കി ഉയർത്തുകണായിരുന്നു.രണ്ടു വൻ തടാകങ്ങൾക്ക് സമീപമായി സ്ഥിതി ചെയ്യുന്ന ബസലിക്കയ്ക്ക് സമീപം ഇന്ന് കോളേജും സ്കൂളുമൊക്കെ പ്രവർത്തിക്കുന്നുണ്ട്.പച്ചക്കപ്പ, കമ്പിളിമേശ നാരകം, വിവിധ തരം മാവുകൾ ഒക്കെ കൊട്ടാരവളപ്പിനോടു ചേർന്നുള്ള സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്.മീററ്റിലെ ഇന്നത്തെ അറിയപ്പെടുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് ഇത്.ബീഗത്തിന് മുന്നിൽ കന്യാമറിയം പ്രത്യക്ഷപ്പെട്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തെ ഒരിക്കലും വറ്റാത്ത ഉറവ ശാസ്ത്ര ലോകത്തിന് പോലും അത്ഭുതമാണ്.
1961 ഡിസംബർ 13ന് ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയാണ് ഈ ചർച്ചിന് മൈനർ ബസിലിക്ക പദവി നൽകി ഉയർത്താൻ തീരുമാനിച്ചത്.ചരിത്ര പ്രസിദ്ധവും മനോഹരവുമായ ചർച്ചുകൾക്ക് അപൂർവ്വമായി ലഭിക്കുന്ന പദവിയാണ് ഇത്[. ഇന്ത്യയിലെ 19 മൈനർ ബസിലിക്കകളിൽ ഒന്നായ ഈ ചർച്ച് ഉത്തരേന്ത്യയിലെ ഏക മൈനർ ബസിലിക്കയുമാണ്.

ഒരു ഇസ്്‌ലാമിക കുടുംബത്തിൽ ജനിച്ച ബീഗം സമ്‌റുവിന്റെ വീട് ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിലാണ്. ഇലക്ട്രിക്കൽ സാധനങ്ങൾ ലഭ്യമാകുന്ന ഭഗീരത് പാലസിന് സമീപം ഇപ്പോൾ ബാങ്കായി മാറിയിട്ടുണ്ട് ഈ കെട്ടിടം.ഇസ്ലാമിക രീതിയിൽ ബീഗം സമ്‌റു പണികഴിപ്പിച്ച ഒരു കൊട്ടാരം ഹരിയാനയിലെ ഗുഡ്ഗാവിൽ 2008വരെ നിലനിന്നിരുന്നു.പിന്നീട് ഇതെല്ലാം സർക്കാർ ഏറ്റെടുക്കുകയായിരുന്നു.

Back to top button
error: