KeralaLead NewsNEWS

മല്ലപ്പളളിയിലെ ചായക്കടയില്‍ സ്‌ഫോടനം; 2 പേര്‍ക്ക് ഗുരുതര പരിക്ക്‌

പത്തനംതിട്ട: മല്ലപ്പളളിയിലെ ചായക്കടയില്‍ സ്‌ഫോടനം. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചായകുടിക്കാനെത്തിയ വേലൂര്‍ സണ്ണി ചാക്കോ (64), എലിമുള്ളില്‍ ബേബിച്ചന്‍ (72) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രണ്ടുപേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Signature-ad

ഇന്നുരാവിലെ എട്ടുമണിയോടെ ആനിക്കാട് പിടന്നപ്ലാവില്‍ കൊച്ചുമാക്കല്‍ ബഷീര്‍ എന്നയാളിന്റെ കടയില്‍ യാണ് സ്‌ഫോടനമുണ്ടായത്. പാറ പൊട്ടിക്കാനുപയോഗിക്കുന്ന തോട്ട പൊട്ടിയതാണെന്നാണ് സൂചന. അതേസമയം, കടയില്‍ സൂക്ഷിച്ചിരുന്നതല്ല സ്‌ഫോടകവസ്തു എന്നാണു പൊലീസ് നിഗമനം. കടയിലെത്തിയ ആരുടെയോ പക്കല്‍ ഉണ്ടായിരുന്നതാണിത് എന്നു പൊലീസ് പറയുന്നു.

എട്ടുപേരോളം ഈ സമയത്തു കടയിലുണ്ടായിരുന്നു. പരുക്കേറ്റവരില്‍ ഒരാള്‍ പാറപൊട്ടിക്കല്‍ തൊഴിലാളിയാണെന്നും അതിനായി കരുതിയ തോട്ടയായിരിക്കാം പൊട്ടിയതെന്നും പൊലീസ് അറിയിച്ചു. തിരുവല്ല ഡിവൈഎസ്പി രാജപ്പന്‍ റാവുത്തരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടരന്വേഷണം പുരോഗമിക്കുന്നു.

Back to top button
error: