KeralaLead NewsNEWS

ചെമ്പഴന്തിയില്‍ മകനെ അച്ഛന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു

ചെമ്പഴന്തിയില്‍ മകനെ അച്ഛന്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. നെഞ്ചിലും കൈയ്ക്കും പരിക്കേറ്റ ഹര്‍ഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

മദ്യപാനം ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. പ്രതി ഹബീബിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 9 മണിയോടു കൂടിയാണ് സംഭവം. രാവിലെ മുതല്‍ പിതാവ് ഹബീബ് വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. സ്ഥിരം മദ്യപാനിയാണ് ഇയാള്‍.

Signature-ad

മദ്യപാനത്തിനൊപ്പം ചീത്ത വിളിയും മകനെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഉണ്ടായി. സഹികെട്ട മകനെ പ്രതികരിക്കുകയും പിതാവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു.
ഇതിനിടയില്‍ ഹബീബ് വീട്ടിലെ ഗ്ലാസ് ടീപ്പോ അടിച്ചുതകര്‍ത്ത് ചില്ലെടുത്ത് മകനെ കുത്തുകയായിരുന്നു.

Back to top button
error: