NEWS

കോട്ടയത്ത് രണ്ട് ദുരുഹമരണങ്ങൾ, നാട്ടകത്ത് ട്രെയിൻ തട്ടിയും മീനച്ചലാറ്റിൽ മുങ്ങിമരിച്ച നിലയിലുമാണ് രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്

നാട്ടകം കാക്കൂരിൽ റെയിൽവേ ട്രാക്കിൽ പെയിന്റിംങ് തൊഴിലാളി പൂവൻതുരുത്ത് മൂലപ്പറമ്പിൽ സുരേഷും മാന്നാനം ചാത്തുണ്ണി പാറഭാഗം, അഞ്ചലിൽ പ്രകാശനെ ആർപ്പൂക്കര ആറാട്ടുകടവിൽ മീനച്ചലാറ്റിൽ മുങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്

ചിങ്ങവനം: നാട്ടകം കാക്കൂർ മുത്തന്മാലി ഭാഗത്ത് ട്രെയിൻ തട്ടി പെയിന്റിംങ് തൊഴിലാളി മരിച്ചു. പനച്ചിക്കാട് പൂവൻതുരുത്തിൽ ഗവ.എൽ.പിസ്‌കൂളിനു സമീപം മൂലപ്പറമ്പിൽ എം.എസ് സുരേഷ് (50)ആണ് മരിച്ചത്. ഇന്നലെ രാവിലെ നാട്ടകം കാക്കൂർ മുത്തൻമാലി ഭാഗത്തെ റെയിൽവേ ട്രാക്കിലായിരുന്നു സംഭവം.

ട്രെയിൻ തട്ടി ഒരാൾ മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിൽ വഴക്കിട്ട ശേഷം ഇദ്ദേഹം വീട് വിട്ടിറങ്ങിയതാണെന്നു ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

മൂന്നു ദിവസം മുൻപ് മാന്നാനത്തെ വീട്ടിൽ നിന്നും കാണാതായ യുവാവിനെ മീനച്ചലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിരമ്പുഴ മാന്നാനം ചാത്തുണ്ണി പാറ ഭാഗം, അഞ്ചലിൽ വീട്ടിൽ പ്രകാശൻ കെ ആർ (43)നെയാണ് ആർപ്പുക്കര കസ്തൂബാ ജംഗ്ഷനു സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇയാൾ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പ്രകാശനെ കാണുന്നില്ല എന്ന് വീട്ടുകാർ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടെയാണ് പ്രകാശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ കടവിൽ എത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് ഗാന്ധിനഗർ പോലീസിൽ വിവരം അറിയിച്ചു. ഫയർഫോഴ്സിൻ്റെ സ്കൂബാ സംഘമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

Back to top button
error: