KeralaNEWS

പിണ്ടിമേട് വെള്ളച്ചാട്ടം: കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം

കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏതെന്ന് ചോദിച്ചാൽ മിക്കവരും നൽകുന്ന ഉത്തരം അതിരപ്പിള്ളി എന്നാവും.പക്ഷെ അതല്ല കേട്ടോ.ഉയരത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം പിണ്ടിമേട് വെള്ളച്ചാട്ടമാണ്.
 

കോതമംഗലം ടൗണിൽ നിന്നു് 44 കിലോമീറ്റർ അകലെ കുട്ടമ്പുഴ  ഗ്രാമപഞ്ചായത്തിൽ പൂയംകുട്ടി അങ്ങാടിയിൽ നിന്നും 8 കിലോ മീറ്റർ ഉൾവനത്തിൽ ആയാണ് പിണ്ടിമേട്  വെള്ളച്ചാട്ടംപെരിയാറിന്റെ  പോഷകനദിയായ ഇടമലയാറിന്റെ  കൈവഴിയായ മുതിരപ്പുഴയാറിൽ  ചേരുന്ന  കരിന്തിരി ആറിൽ ആണ്  കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഈ വെള്ളച്ചാട്ടം ഉള്ളത് പുഴയുടെ അടിവശത്തു നിന്നല്ലാതെ ഇത് പൂർണമായി കാണാൻ സാധിക്കില്ല.മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമ ഇവിടെ വെച്ച് ചിത്രീകരിച്ചതോടെയാണ്  ഈ പ്രദേശം പ്രശസ്തി കൈവരിക്കുന്നത്.
പിണ്ടിമേട് വെള്ളച്ചാട്ടവും, ആനമുടി മലനിരകളും, പൂയംകുട്ടി വനവും ഉൾപ്പെടുന്ന മനോഹരമായ ഈ പ്രദേശങ്ങൾ കാണാൻ നിരവധി പേരാണ് ഇന്ന്  ഇവിടെ എത്തുന്നത്.

Back to top button
error: