IndiaNEWS

ചെന്നൈ ഫോക്‌സ്‌കോണ്‍ ഇന്ത്യ യൂണിറ്റിൽ ഭക്ഷ്യ വിഷബാധ;150 ൽ ഏറെപ്പേർ ആശുപത്രിയിൽ

ചെന്നൈ: ഐ ഫോണ്‍ ശാലയായ ഫോക്‌സ്‌കോണ്‍ ഇന്ത്യ യൂണിറ്റില്‍ ഭക്ഷ്യവിഷ ബാധ.150ഓളം ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കമ്പനിയുടെ ഡോര്‍മറ്ററിയില്‍ താമസിക്കുന്ന ജീവനക്കാര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.കമ്പനിയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളാണ്. 17 ഹോസ്റ്റലുകളാണ് ഇവിടെയുള്ളത്. ഓരോ മുറിയിലും 12 പേര്‍ വീതമാണ് താമിസിച്ചിരുന്നത്.ഇതിനിടയ്ക്ക് ഭക്ഷ്യവിഷബാധയേറ്റ് എട്ട് പേര്‍ മരിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
 സംഭവത്തെ തുടര്‍ന്ന് മറ്റു ജീവനക്കാരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ബന്ധുക്കളും റോഡ് ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Back to top button
error: