സ്വന്തം ഫെയ്സ്ബുക് അക്കൗണ്ടിലൂടെ എന്തും വിളിച്ചു പറയാമെന്നും പങ്കുവയ്ക്കാമെന്നുമുള്ള ഒരു ധാരണ ആർക്കെങ്കിലും ഉണ്ടെങ്കിൽ അതങ്ങ് മറന്നേക്കുക.ഒരു ഫെയ്സ്ബുക് പോസ്റ്റ് മതി നിങ്ങൾ അകത്താകാൻ. പൊതുവില്‍ പറഞ്ഞാല്‍ അതാത് രാജ്യത്തെ നിയമങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ഏത് ഫെയ്സ്ബുക് പോസ്റ്റും നിങ്ങളെ കുടുക്കിലാക്കിയേക്കാം. ഒരു പൊതു സ്ഥലത്ത് പറയാന്‍ പാടില്ലാത്ത ഒന്നും ഫെയ്സ്ബുക് പോസ്റ്റിലും പാടില്ല. സാധാരണ നിലയില്‍ ഇത്തരം നിയമലംഘനങ്ങള്‍ പൊലീസ് അന്വേഷിച്ച് നടക്കാറില്ല. നിങ്ങളുടെ പോസ്റ്റിനെക്കുറിച്ച് പരാതി ലഭിക്കുന്ന മുറക്കാണ് അന്വേഷണവും നടപടികളും ഉണ്ടാവുക. പരാതി ലഭിക്കാത്ത പോസ്റ്റുകള്‍ രക്ഷപ്പെട്ടെന്ന് കരുതി എപ്പോഴും അങ്ങനെ സംഭവിക്കണമെന്നില്ല.അതിനാൽ ജാഗ്രതൈ.
ഫെയ്സ്ബുക് തങ്ങളുടെ നയങ്ങളില്‍ തന്നെ വിദ്വേഷ പ്രസംഗം അനുവദിക്കില്ലെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവരുടെ അക്കൗണ്ടുകളും ഫെയ്സ്ബുക് മരവിപ്പിക്കാനും സസ്‌പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്. അതിനുപുറമേ നിയമനടപടികൾ അനൂഭവിക്കേണ്ടിയും വരും.