ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്നു; വ്യാജ പാസ്പോർട്ട് സംഘം തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിൽ
ലഖ്നൗ: ഉത്തർ പ്രദേശിൽ വൻ വ്യാജ പാസ്പോർട്ട്- മനുഷ്യക്കടത്ത് സംഘം പിടിയിലായി.ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്. ഒൻപതംഗ സംഘത്തെയാണ് ഉത്തർ പ്രദേശ് ഭീകര വിരുദ്ധ സേന പിടികൂടിയത്.
അസീദുൽ ഇസ്ലാം, ഹുസൈൻ മുഹമ്മദ്, അലമീൻ അഹമ്മദ്, ജൈബുൾ ഇസ്ലാം, ജമീൽ അഹമ്മദ്, റജീവ് ഹുസൈൻ, ശെഖാവത് ഖാൻ, അലാവുദ്ദീൻ താരിഖ് എന്നിവരാണ് പിടിയിലായത്. ഇവരെ ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്താൻ ഒരു ലക്ഷം രൂപ വീതം വാങ്ങിയ മഹ്ഫൂസുർ റെഹ്മാനെയും ഭീകര വിരുദ്ധ സേന പിടികൂടി.
കൊൽക്കത്തയിലെ 24 പർഗാനയിലെ മദ്രസയിൽ നിന്നുമാണ് മഹ്ഫൂസുർ റെഹ്മാൻ പിടിയിലായത് ഇയാൾ വ്യാജ ഐഡി കാർഡിലാണ് ഇന്ത്യയിൽ കഴിഞ്ഞിരുന്നത്.സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.