KeralaLead NewsNEWS

യൂട്യൂബർ വിജയ്.പി.നായരെ മർദിച്ച കേസ്; ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കം 3 സ്‌ത്രീകൾക്കെതിരെ കുറ്റപത്രം

തിരുവനന്തപുരം: സ്‌ത്രീകൾക്കെതിരെ അശ്ലീല വിഡിയോ യുട്യൂബിലൂടെ പോസ്റ്റ് ചെയ്‌ത യൂട്യൂബർ വിജയ്.പി.നായരെ മർദിച്ച കേസിൽ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മി അടക്കം 3 സ്‌ത്രീകൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂർ പൊലീസ് സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.

തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌ ഭാഗ്യലക്ഷ്‌മി, ദിയ സന, ശ്രീലക്ഷ്‌മി എന്നിവരാണ് കേസിലെ 3 പ്രതികൾ. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 294(ബി),323,452,506(1),34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. മൂന്ന് പ്രതികളും ഈ മാസം 22 ന് കോടതിയിൽ ഹാജരാകണം.

Signature-ad

ജാമ്യമില്ലാ വകുപ്പ് പ്രകാരം തമ്പാനൂർ പോലീസാണ്‌ കേസ് രജിസ്റ്റർ ചെയ്‍തത്. 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Back to top button
error: