KeralaNEWS

പാലക്കാട്: മുണ്ടൂരിൽ കാട്ടാന ആക്രമണം: യുവാവിന് ഗുരുതര പരിക്ക്

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു.
രാവിലെ റബർ ടാപ്പിംഗിന് പോകുന്നതിനിടെയിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
മുണ്ടൂർ സ്വദേശി ആൻ്റണിക്കാണ് പരിക്കേറ്റത്.പാലക്കാട് ജില്ലാ ആശുപത്രിയിലെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആന്റണിയെ  തൃശ്ശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലെ ഐസിയുവിലേക്ക് മാറ്റി.
വലതുഭാഗത്തെ വാരിയെല്ലുകൾ മുഴുവനായി പൊട്ടുകയും ഇടതുഭാഗത്തെ വാരിയെല്ലുകൾക്ക് ക്ഷതം ഏൽക്കുകയും ചെയ്തിട്ടുണ്ട്.ഇതേത്തുടർന്ന് ശ്വാസം എടുക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.
വന്യമൃഗ ആക്രമണങ്ങൾ കാരണം ഉണ്ടാകുന്ന അപകടങ്ങൾ കേരളത്തിൽ ദിനംപ്രതി വർധിച്ചുവരികയാണ്.വന്യമൃഗശല്യം കാരണം കർഷകർക്ക് കൃഷിയിടങ്ങളിൽ ജോലി ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.കാട്ടാനയും കാട്ടുപന്നിയുമെല്ലാം ചേർന്ന് കൃഷി നശിപ്പിക്കുന്നത് കൂടാതെ ജനവാസ മേഖലയിൽ ഇറങ്ങി നാട്ടുകാർക്കും കർഷകർക്കും ഒരുപോലെ ഭീഷണി ആകുകയാണ്.

Back to top button
error: