കേരളത്തിലെ വ്യാവസായിക വികസനം, മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ എം.പി
കെ. റയില്‍ ഉൾപ്പടെയുള്ള വിഷയത്തില്‍ സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയാറെടുക്കവെയാണ് ശശി തരൂര്‍ എം. പി മുഖ്യമന്ത്രിയുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് രംഗത്തെത്തിയത്. മാത്രമല്ല കെ റെയില്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്കിയ നിവേദനത്തിലും തരൂര്‍ ഒപ്പുവെച്ചില്ല
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ എം പി വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്ന് തരൂര്‍ പറഞ്ഞു. തിരുവനന്തപുരം ലുലുമാൾ ഉദ്ഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമര്‍ശമുണ്ടായത്.
മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്ന് തരൂര്‍ പറഞ്ഞു. വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കുന്നു. അത് വലിയ കാര്യമാണ്. ഐക്യരാഷ്ട്രസഭയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം കേരളത്തിലേക്ക് വ്യവസായികളെ എത്തിക്കാന്‍ താന്‍ ശ്രമം നടത്തിയിരുന്നു
പക്ഷേ നിക്ഷേപകര്‍ക്ക് കേരളത്തിലേക്ക് എത്താന്‍ ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞതുപോലെ വലിയ നിക്ഷേപകര്‍ക്കൊപ്പം ചെറുകിട- ഇടത്തരം സംരംഭകര്‍ക്കും കേരളത്തില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ശശി തരൂര്‍ കൂട്ടിചേര്‍ത്തു.
കെ. റയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പ്രത്യക്ഷ സമരത്തിന് പ്രതിപക്ഷം തയാറെടുക്കവെയാണ് ഒരു കോണ്‍ഗ്രസ് എം പി മുഖ്യമന്ത്രിയുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് രംഗത്തെത്തിയത്. കെ റെയില്‍ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നല്കിയ നിവേദനത്തിലും തരൂര്‍ ഒപ്പുവെച്ചിരുന്നില്ല. ഇതിന്റെ സാമൂഹ്യ പ്രശ്നങ്ങള്‍, പരിസ്ഥിതി പ്രശ്നങ്ങള്‍, സാമ്പത്തിക ബാധ്യത എന്നിവ കൂടുതല്‍ പഠനവും കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്. അതുകൊണ്ടുതന്നെ ഈ വിഷയം കൃത്യമായും പഠിക്കാനും ചര്‍ച്ച ചെയ്യാനും സര്‍ക്കാര്‍ ഒരു ഫോറം രൂപവത്കരിക്കണമെന്നും ശശി തരൂര്‍ അന്ന് പറഞ്ഞു.