കേരളത്തിലെ സാമൂഹ്യനീതി വകുപ്പിന്റെ ഭാഗത്തു നിന്നും ഭാര്യയ്ക്കും ഭർത്താവിനും ലഭിക്കുന്ന ഏറ്റവും വലിയ ആനുകൂല്യമാണ് മിശ്ര വിവാഹ ധനസഹായ പദ്ധതി.ഇത് പ്രകാരം 30,000 രൂപയാണ് ഒറ്റത്തവണ ധനസഹായമായി ഉപഭോക്താക്കളുടെ കൈകളിലേക്ക് എത്തിച്ചേരുന്നത്. പഞ്ചായത്ത് മുനിസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവയിലേതെങ്കിലും അടിസ്ഥാനത്തിൽ കൃത്യമായി എഗ്രിമെന്റ് വെച്ച് നൽകുന്ന ധനസഹായം ആണിത്.
മിശ്രവിവാഹിതർക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ധനസഹായമായാണ് മുപ്പതിനായിരം രൂപ ഇങ്ങനെ നൽകുന്നത്.വിവാഹത്തിനു ശേഷം ഒരു വർഷത്തിനുള്ളിലോ അല്ലെങ്കിൽ രണ്ട് വർഷത്തിനുള്ളിലോ അപേക്ഷ സമർപ്പിച്ചിരിക്കണം.വാർഷിക വരുമാനം 1 ലക്ഷത്തിൽ കൂടാൻ പാടുള്ളതല്ല.വരുമാന സർട്ടിഫിക്കറ്റ് മാര്യേജ് സർട്ടിഫിക്കറ്റ് അപേക്ഷാഫോം ഉൾപ്പെടെ വേണം അപേക്ഷ സമർപ്പിക്കുവാൻ.സാമൂഹ്യനീതി വകുപ്പിന്റെ വെബ്സൈറ്റിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.