IndiaNEWS

തക്കാളിയേക്കാളും പെട്രോളിനെക്കാളും വിലക്കുറവാണ് ഇവിടെ മദ്യത്തിന് !

പെട്രോളിനും  പച്ചക്കറിക്കും വിലകുതിക്കുമ്പോള്‍ അതിലും താഴെ മദ്യവിലയുള്ള ഒരു സംസ്ഥാനമുണ്ട് ഇന്ത്യയിൽ-ഗോവ. ഗോവയിൽ ഒരു കിലോ തക്കാളിയേക്കാളും, ഒരു ലിറ്റര്‍ പെട്രോളിനേക്കാളും വിലക്കുറവാണ് മദ്യത്തിന്.
ജനപ്രിയ ബിയര്‍ ബ്രാന്റായ കിംഗ്സ് പില്‍സ്നര്‍ 60 രൂപയ്ക്ക് ഇവിടെ ലഭിക്കും.ഒരുകിലോ തക്കാളിക്ക് നൂറുരൂപയിലേറെ വിലയുള്ളപ്പോഴാണ് ഇത്.തക്കാളിയുടെ വിലയും മദ്യത്തിന്റെ വിലയും പരസ്പരം മത്സരം തുടരുമ്പോഴാണ് ഇത്രയും കുറഞ്ഞ വിലക്ക്  മദ്യം ഇവിടെ ലഭ്യമാകുന്നത്.
ഒരു കുപ്പിക്ക് 85 രൂപ നിരക്കിൽ 750 മില്ലി കിംഗ്ഫിഷർ അല്ലെങ്കിൽ ട്യൂബോർഗ് പോലും ഗോവയിൽ ലഭിക്കും.രാജ്യത്ത് ഏറ്റവും കുറഞ്ഞ മദ്യനികുതി ഗോവയിലാണ്.കശുമാമ്പഴം ഇട്ട് വാറ്റിയെടുക്കുന്ന ഇവിടുത്തെ ജനകീയ ബ്രാൻഡായ ഫെനിക്ക് ഒരു ലിറ്ററിന് വെറും അറുപത് രൂപ മാത്രമാണ് ഉള്ളത്.പക്ഷെ സംസ്ഥാനം പച്ചക്കറിക്ക് അയല്‍സംസ്ഥാനങ്ങളേയാണ് ആശ്രയിക്കുന്നത്.അതാണ് പച്ചക്കറിക്ക് വില ഉയരാൻ കാരണം.

Back to top button
error: