KeralaNEWS

കോഴിക്കാഷ്ഠം ഉത്തമ ജൈവ വളമാണ്.പക്ഷെ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ പണി കിട്ടും

മ്മുടെ വീടുകളിൽ കോഴിക്കാഷ്ഠം ഇഷ്ടംപോലെയുള്ളപ്പോൾ പിന്നെന്തിനാണ് കാശ് കൊടുത്ത് വേറെ വളം വാങ്ങുന്നത്? ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണ് കോഴിവളം.ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ വളരെ എളുപ്പത്തില്‍ വിളകള്‍ക്ക് ലഭ്യമാകുന്നു.ഇതിന്‍റെ കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ ഏറെ അനുകൂലമാണ്.കോഴിയുടെ കാഷ്ഠത്തിന് പുറമെ മൂത്രവും ഇതില്‍ അടങ്ങിയിരിക്കുന്നു.
അടുത്ത ഫാമിൽ നിന്നു കോഴി കാഷ്ഠം  കിട്ടാനുണ്ട്.. ഏറ്റവും നല്ല  ജൈവ വളങ്ങളിൽ ഒന്ന്. എന്നാൽപ്പിന്നെ അങ്ങ് തട്ടിയേക്കാം…വളരെ എളുപ്പമാണല്ലോ എന്ന് കരുതി  അത് കൃഷികളിൽ  നേരിൽ പ്രയോഗിച്ചാൽ, മിക്കവാറും  അതോടെ അതിന്റെ പണി കഴിയുമെന്ന് മാത്രം.
കോഴി കാഷ്ഠം നേരിട്ട് ചെടികളിൽ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമാണ് .ഇത് ഫലത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അതു മാത്രമല്ല ധാരാളം നനയും ആവശ്യമായിരിക്കും.അല്ലെങ്കില്‍ ചെടികൾക്ക് അത് ദോഷം ചെയ്യുകയും ചെടികള്‍ ഉണങ്ങി പോവുകയും ചെയ്യും.
കോഴി കാഷ്ഠം ആദ്യം ജൈവ വളം ആക്കിയതിനു ശേഷം അത് ഉപയോഗിക്കുക എന്നതാണ് ശരിയായ രീതി.അപ്പോള്‍ ചെടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ തന്നെ അതിനു ആവശ്യമായ ഭക്ഷണം ലഭിക്കുന്നതാണ്.ജൈവവളം ആക്കുന്നതിന് കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക .10 കിലോ കോഴിക്കാഷ്ഠത്തിനു 3 ലിറ്റര്‍ വെള്ളം എന്നാ തോതില്‍ ചേര്‍ക്കുക.എന്നിട്ട് നന്നായി ഇളക്കുക. അതിനു ശേഷം ഒരു കൂനയായി മൂടിയിടുക. മൂന്നാം ദിവസം നന്നായി ഇളക്കി വീണ്ടും കൂനയായി ഇടുക .
ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം .നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും .
തയ്യാറായ ജൈവ വളം ചെടിയുടെ ചുവട്ടിൽ നിന്നും തണ്ടിൽ മുട്ടാതെ അകലത്തില്‍ മാത്രമേ ഇടാവൂ. അതിനു ശേഷം നന്നായി നനക്കുക. നമ്മൾ നേരിട്ട് ഉപയോഗിച്ചിരുന്നപ്പോള്‍ ചേര്‍ത്തതിന്റെ 25 % മാത്രം മതിയാകും ജൈവ വളം ആക്കി ഉപയോഗിക്കുമ്പോൾ.അതായത് ഒന്നോരണ്ടോ ഏക്കർ പുരയിടത്തിലെ കൃഷിക്ക് വീട്ടിലെ കോഴിക്കാഷ്ഠം മാത്രം മതിയാകും എന്നർത്ഥം!
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1.കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ഠം ഇളക്കുമ്പോൾ വായയും, മൂക്കും ഒരു നനഞ്ഞ തോർത്ത്‌ കൊണ്ട് മൂടി കെട്ടുക.
2.ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത്.
3.ധാരാളം വെള്ളം ഒഴിക്കുക.

Back to top button
error: