കൂലിപ്പണി ചെയ്തുണ്ടാക്കുന്ന കാശ് കൊണ്ട് സംസ്ഥാനത്തിനും വേണ്ടി നിരവധി മെഡലുകൾ വാരിക്കൂട്ടിയ ഒരാളാണ് അനീഷ് മോൻ.പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശി ആണ്.
കഴിഞ്ഞ ദിവസം സംസ്ഥാന മാസ്റ്റേഴ്സ് ഗെയിംസ് & അത്‌ലറ്റിക് മീറ്റിൽ കൊല്ലത്ത് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പോള്‍വോള്‍ട്ടിൽ ഗോ ൾഡും 400 മീറ്റർ ഹാഡിൽസിന് സിൽവറും ഇദ്ദേഹം നേടി. ഇതുപോലെ എത്രയെത്ര മെഡലുകൾ..!
കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അനീഷ് മോൻ ഇക്കണ്ട മെഡലുകൾ എല്ലാം വാരിക്കൂട്ടിയത്.ഇനിയെങ്കിലും സർക്കാർ വൃത്തങ്ങൾ കണ്ണുതുറക്കുമോ,ഇദ്ദേഹത്തിനൊരു ജോലിക്കായി…