KeralaNEWS

കുവൈത്ത് സിറ്റി മാത്രമല്ല, ബംഗ്ലാദേശുമുണ്ട് ഇടുക്കിയിൽ

നെടുങ്കണ്ടം: ബാലൻപിള്ള സിറ്റിപോലുള്ള ചെറിയ ചെറിയ സിറ്റികൾ മാത്രമല്ല, കു​വൈ​ത്ത്​ സിറ്റി പോലുള്ള രാജ്യങ്ങൾ വരെയുള്ള ജില്ലയാണ് ഇടുക്കി.കുവൈത്തോന്ന് ചോദിക്കാൻ വരട്ടെ, ബംഗ്ലാദേശുമുണ്ട്  ഇവിടെ. വിനോദസഞ്ചാര കേ​ന്ദ്ര​മാ​യ രാമക്കൽമേടിനടുത്ത് ഏ​റെ പ്ര​ശ​സ്ത​മാ​യ ബാ​ല​ന്‍പി​ള്ള​സി​റ്റി​യോ​ട് ചേ​ര്‍ന്നാ​ണ്  ബംഗ്ലാദേശ് ഉള്ളത്.
ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത്് അ​ഞ്ചാം​വാ​ര്‍ഡി​ല്‍പെ​ട്ട ബം​ഗ്ലാ​ദേ​ശ്​ ത​മി​ഴ‌്​​നാ​ടി​നോ​ട് ചേ​ര്‍​ന്ന്​ കി​ട​ക്കു​ന്നു.നാ​നാ​ജാ​തി മ​ത​സ്ഥ​ര്‍ അ​ഭ​യാ​ര്‍​ഥി​ക​ളെ​പ്പോ​ലെ ക​ഴി​ഞ്ഞ​താ​ണ് ഈ ​പേ​ര് വ​രാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്ന​ത്.
തി​രു-​കൊ​ച്ചി സ​ര്‍ക്കാ​ര്‍ പ്രോ​ത്സാ​ഹി​പ്പി​ച്ച കു​ടി​യി​രു​ത്ത​ല്‍ ച​രി​ത്ര​മു​ള്ള പ​ട്ടം​കോ​ള​നി​യി​ല്‍ ബം​ഗ്ലാ​ദേ​ശ്​ കോ​ള​നി​യും ഉ​ള്‍​പ്പെ​ടു​ന്നു. ര​ണ്ടാം​ലോ​ക​യു​ദ്ധ​ത്തെ തു​ട​ര്‍ന്നു​ണ്ടാ​യ പ​ട്ടി​ണി​ക്ക് ത​ട​യി​ടാ​നും ത​മി​ഴ്ഭാ​ഷ ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്ക്​ ആ​ധി​പ​ത്യ​മു​ണ്ടാ​യി​രു​ന്ന ഭൂ​പ്ര​ദേ​ശം ത​മി​ഴ്‌​നാ​ടി​െന്‍റ ഭാ​ഗ​മാ​കാ​തി​രി​ക്കാ​നും തി​രു-​കൊ​ച്ചി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പ​ട്ടം​താ​ണു​പി​ള്ള ന​ട​പ്പാ​ക്കി​യ കോളനിവത്കരണമാണ് ഇടുക്കിയിൽ ബംഗ്ലാദേശിന്റെ പിറവിക്ക് കാരണം. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രാ​ള്‍ക്ക് അ​ഞ്ചേ​ക്ക​ര്‍ സ്ഥ​ല​വും 1000 രൂ​പ വാ​യ്പ​യും പ​ണി​യാ​യു​ധ​ങ്ങ​ളും ന​ല്‍​കി 1800ഓ​ളം കു​ടും​ബ​ങ്ങ​ളെ കു​ടി​യി​രു​ത്തി​യ സ്ഥ​ല​മാ​ണ്​ പ​ട്ടം കോ​ള​നി. വ​ന്യ​മൃ​ഗ​ശ​ല്യ​വും രോ​ഗ​ങ്ങ​ളും മൂ​ലം ചി​ല​ര്‍ ഭൂ​മി ഉ​പേ​ക്ഷി​ച്ചു​പോ​യി.
ത​മി​ഴ്‌​നാ​ട് വ​ന​ത്തി​ല്‍നി​ന്ന്​ കാ​ട്ടു​കൊ​മ്ബ​ന്മാ​രു​ടെ​യും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ​യും ശ​ല്യ​വും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കൂ​ടി​യാ​യ​പ്പോ​ള്‍ ബം​ഗ്ലാ​ദേ​ശ് മേ​ഖ​ല​യി​ല്‍ ആ​ളു​ക​ള്‍ക്ക് ജീ​വി​ക്കാ​ന്‍ വ​യ്യാ​താ​യി.1967ല്‍ ​എം.​എ​ല്‍.​എ ആയിരുന്ന കെ.​ടി. ജേക്കബിനോട്  വേ​റെ സ്ഥ​ലം ന​ല്‍ക​ണ​മെ​ന്ന്്് ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍ന്ന്് ഇ​വ​ര്‍ക്ക് ഓ​രോ​രു​ത്ത​ര്‍ക്കും അ​ഞ്ചേ​ക്ക​റി​ന് പ​ക​രം മൂ​ന്നേ​ക്ക​ര്‍ വീ​തം ന​ല്‍കി കാ​ഞ്ചി​യാ​ര്‍, അ​യ്യ​പ്പ​ന്‍കോ​വി​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു. 1970ഒാ​ടെ ബം​ഗ്ലാ​ദേ​ശ് പ്ര​ദേ​ശ​ത്തെ സ്ഥ​ലം മു​റി​ച്ച്‌​ പ​ല​ര്‍​ക്കാ​യി പ​ങ്കി​ട്ടു. കി​ട്ടി​യ​വ​രാ​ക​ട്ടെ ഏ​ക്ക​റി​ന് 500 രൂ​പ​ക്കും മ​റ്റും സ്ഥ​ലം വി​റ്റ​തോ​ടെ ധാ​രാ​ള​മാ​ളു​ക​ള്‍ ഇ​വി​ടെ സ്ഥ​ലം വാ​ങ്ങി താ​മ​സം ആ​രം​ഭി​ച്ചു. അ​ങ്ങ​നെ കോ​ള​നി ​ പോലെയായ ഈ പ്ര​ദേ​ശം ബം​ഗ്ലാ​ദേ​ശ് എ​ന്ന് വി​ളി​ക്ക​പ്പെ​ട്ടു.

Back to top button
error: