NEWS

ഗ്യാസ് സിലിണ്ടറിലെ ട്യൂബ് എലി കരണ്ടു, ഫ്രിഡ്ജ് തുറന്നതിന് പിന്നാലെ തീ പടര്‍ന്ന് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുലർച്ചെ ആറരയോടെ ചായ ഉണ്ടാക്കാനാണ് സുമി അടുക്കളയിൽ വന്നത്. ഫ്രിഡ്ജ് തുറന്നപാടേ തീ ആളിപടർന്നു.ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള റബ്ബര്‍ട്യൂബ് എലി കരണ്ട് അതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടമുണ്ടായത്

തിരുവനന്തപുരം: പാചകവാതക സിലിണ്ടറില്‍ നിന്നും ഗ്യാസ്  ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി(32) ആണ് മരിച്ചത്.

Signature-ad

കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സുമി ചായ ഉ ണ്ടാക്കുന്നതിനായി രാവിലെ ഉറക്കമുണർന്ന് ഫ്രിഡ്ജ് തുറന്ന സമയം തീ ആളിപടരുകയായിരുന്നു. യുവതിയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ ഉടൻതന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിഞ്ഞ യുവതിയുടെ ആരോഗ്യ നില ഇന്നലെ രാവിലെ പെട്ടെന്ന് വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

അപകടത്തിൽ വീടിനും ഭാഗികമായി തീ പിടിച്ചിരുന്നു.അപകടകാരണം കണ്ടെത്താനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധന നടത്തി. അപ്പോഴാഴാണ് ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള റബ്ബര്‍ ട്യൂബ് ട്യൂബ് എലി കരണ്ടതായി കണ്ടെത്തിയത്. ഇതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടമുണ്ടായതും വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചതും. ഇത്തരം അപടകങ്ങള്‍ ഒഴിവാക്കാന്‍ റബ്ബര്‍ ട്യൂബുകള്‍ ഒഴിവാക്കി കട്ടിയുള്ള ട്യൂബുകള്‍ ഗ്യാസ് സിലിണ്ടറില്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിർദ്ദേശിച്ചു.

Back to top button
error: