പ്രളയബാധിതർക്ക് വീട് നിർമിക്കാനുള്ള പുനർജനി പദ്ധതിക്കായി വി ഡി സതീശൻ എംഎൽഎയുടെ നേതൃത്വത്തിൽ വിദേശത്തുനിന്നുൾപ്പെടെ നടത്തിയ വൻ പണപ്പിരിവിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ മുൻ സെക്രട്ടറി പി എസ് രാജേന്ദ്ര പ്രസാദ്.2018ലെ പ്രളയബാധിതർക്ക് വീട് നിർമിക്കാനാണ് സതീശന്റെ നേതൃത്വത്തിൽ വിദേശത്തുനിന്നടക്കം കോടികൾ പിരിച്ചത്. ഈ തുക ഉപയോഗിച്ച് ഒരു വീടുപോലും നിർമ്മിച്ചിട്ടില്ല.സന്നദ്ധസം ഘടനകളും സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളുമാണ് വീട് നിർമ്മിച്ചു നൽകിയത്.പിരിച്ച തുകയെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്തുമെന്ന സതീശന്റെ അവകാശവാദവും പ്രഖ്യാപനത്തിലൊതുങ്ങി.
വിദേശത്തു പോയത് പണപ്പിരിവിനല്ലെന്നും കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സെമിനാറിൽ പങ്കെടുക്കാനാണെന്നുമാണ് പക്ഷെ വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞത്.അതേസമയം വിദേശത്തുനിന്ന് പണം ലഭിച്ചുവെന്ന് സതീശൻ അറിയിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ മുൻ സെക്രട്ടറി പി എസ് രാജേന്ദ്ര പ്രസാദാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.