KeralaNEWS

പെരുമ്പാവൂരിൽ മൊബൈൽ കടയിൽ മോഷണം; മൂന്നു പേർ അറസ്റ്റിൽ

പെരുമ്പാവൂര്‍: ഭജന മഠത്തിന് എതിര്‍ വശമുള്ള മൊബൈല്‍ ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ 3 പേര്‍ അറസ്റ്റില്‍.തിരുച്ചിറപ്പള്ളി സ്വദേശിയായ അരുണ്‍ കുമാര്‍ (28), അരുണ്‍കുമാറിന്റെ ഭാര്യ നെല്ലിക്കുഴി പ്ലാംകുടിവീട്ടില്‍ സാമിനി (28) ,തിരൂര്‍ കൂട്ടായി കാക്കോച്ചിന്റെ പുരിക്കള്‍ വീട്ടില്‍ സഫ്വാന്‍ (31 ) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്.
37 വില കൂടിയ മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ടോര്‍ച്ച്, മെമ്മറി കാര്‍ഡുകള്‍ എന്നിവയാണ് ഇവർ ഇവിടെ നിന്നും കവര്‍ന്നത്.അരുണ്‍കുമാര്‍ ഇരുപത്തിയഞ്ചോളം മോഷണകേസ്സുകളിലും, സഫ്വാന്‍ ഇരുപതോളം കേസ്സുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Back to top button
error: