KeralaNEWS

നഗ്നനായി മോഷണശ്രമം നടത്തിയ ഓട്ടോറിക്ഷ തൊഴിലാളി പിടിയിൽ

കുറുവസംഘത്തിന്റെ മാതൃകയിൽ നഗ്നനായി മോഷണശ്രമം നടത്തിയ ഓട്ടോറിക്ഷ തൊഴിലാളി പിടിയിൽ. തകഴിപഞ്ചായത്ത് എട്ടാംവാർഡിൽ ചെക്കിടിക്കാട് പതിനഞ്ചിൽ സോജനാ(36)ണ് പിടിയിലായത്.തിങ്കളാഴ്ച രാത്രി 9.30-ഓടെ തലവടി മുരിക്കോലിമുട്ടിന് സമീപത്തെ ഒരു വീട്ടിലായിരുന്നു സംഭവം.

പച്ച ജങ്ഷനിലെ ഓട്ടോത്തൊഴിലാളിയായ സോജൻ, തലവടി മുരിക്കോലിമുട്ട് പാലത്തിനുസമീപം ഓട്ടോ നിർത്തിയിട്ടശേഷം അഞ്ഞൂറുമീറ്ററോളം നടന്ന് മറ്റൊരുവീടിന്റെ സമീപത്ത് മൊബൈൽ, തിരിച്ചറിയൽകാർഡ് അടങ്ങുന്ന പഴ്സ്, അടിവസ്ത്രം ഉൾപ്പെടെയുള്ളവ പൊതിഞ്ഞുവെച്ചിട്ടാണ് മോഷണത്തിനിറങ്ങിയത്. വീട്ടുകാർ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

Back to top button
error: