പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും മരം വീണും ഗവി റൂട്ടിൽ ഗതാഗത തടസമുണ്ടായതിനാൽ ഇതുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അഭ്യർഥിച്ചു. പത്തനംതിട്ടയിൽ നിന്നും കുമളിയിൽ നിന്നും ഗവി വഴിയുള്ള കെ എസ് ആർ ടി സി യുടെ ബസ് സർവീസ് ചൊവ്വാഴ്ച റദ്ദാക്കിയിട്ടുണ്ട്.ഗതാഗതം പുനസ്ഥാപിക്കുന്നതിന് നടപടി തുടങ്ങിയെന്നും കളക്ടർ അറിയിച്ചു.