5 വർഷം കൂടുമ്പോൾ കാർഡുകൾ കൂട്ടത്തോടെ പുതുക്കുന്ന രീതി ഭക്ഷ്യ–പൊതുവിതരണ വകുപ്പ് അവസാനിപ്പിച്ചു.
സംസ്ഥാനത്ത് ഇനി റേഷൻ കാർഡ് എപ്പോൾ വേണമെങ്കിലും പുതുക്കാം.റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റം എന്ന ഓൺലൈൻ സംവിധാനത്തിലൂടെയാകും ഇനി പുതുക്കൽ.കാർഡ് അപേക്ഷകൾ നേരിട്ടു താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിങ് ഓഫിസുകളിലും സ്വീകരിക്കുന്നതും നിർത്തി.ഏറ്റവുമൊടുവിൽ 2017 ലാണ് റേഷൻ കാർഡുകൾ കൂട്ടത്തോടെ പുതുക്കി നൽകിയത്.