വീണ്ടും പെരുമഴ, കൂട്ടിക്കൽ പുല്ലകയാറിൽ ജലനിരപ്പ് ഉയരുന്നു. കൂട്ടിക്കൽ വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ഇതിനെ തുടർന്ന് മണിമലയാറ്റിലും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു.
ഒക്ടോബറിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്നും കരകയറുവാൻ ശ്രമിക്കുന്ന മലയോരമേഖലയെ ദുരിതത്തിലാക്കി ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു പെരുമഴ.ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ കൂട്ടിക്കൽ മേഖലയിൽ ഇപ്പോഴും തുടരുകയാണ്.വനമേഖലയിൽ ഉരുൾപൊട്ടലുണ്ടായതായും പറയപ്പെടുന്നു.പുല്ലകയാറിൽ മിനിറ്റുകൾ വച്ച് ജലനിരപ്പ് ഉയരുകയാണ്. ഏന്തയാർ, കൂട്ടിക്കൽ, ഇളംകാട് പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. മൂപ്പൻ മല , വെമ്പാല പ്രദേശങ്ങളിലും,വടക്കേമലയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായി.പുല്ലകയാറ്റിലെ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Tags
Rain ktkl