KeralaNEWS

മരക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു

രക്കാർ സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കാഞ്ഞിരപ്പള്ളി സ്വദേശിയെ എരുമേലിയിൽ നിന്നും പോലിസ് പിടികൂടി.നിർമാതാവ് ആന്റണി പെരുമ്പാവൂർ നൽകിയ പരാതിയിലാണ് അന്വേഷണം നടത്തി പ്രതിയെ പോലീസ് പിടികൂടി അറസ്റ്റ് ചെയ്തത്.
മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കാഞ്ഞിരപ്പള്ളി മേലെട്ടുതകിടിയില്‍  നസീഫ് (34) എന്നയാളെയാണ് കോട്ടയം എസ് പി   ഡി. ശിൽപ ഐ.പി.എസ്സിന്റെ   നേതൃത്വത്തിലുള്ള സൈബർ പോലീസ് സംഘം പിടികൂടിയത്. ‘സിനിമ കമ്പനി’ എന്ന ടെലിഗ്രാം ഗ്രൂപ്പിലൂടെയാണ് ഇയാൾ ചിത്രത്തിന്റെ വ്യാജപ്രിന്റ് അപ്‌ലോഡ് ചെയ്ത് പ്രചരിപ്പിച്ചത്. അടുത്ത കാലത്തായി  മലയാളം സിനിമയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ നവ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ആളുകളെ പോലീസ് പ്രത്യേകം നിരീക്ഷിച്ചു വരുകയായിരുന്നു.ഇതിനെതിരെ ശക്തമായ സൈബർ ബോധവത്കരണം നടത്തിവരുകയാണെന്നും ഇത്തരം പ്രവർത്തികളിൽ പങ്കാളികളാകുന്നവർക്ക് ഇത് ശക്തമായ താക്കീതായിരിക്കുമെന്നും ഈ കേസുമായി ബന്ധപ്പെട്ടു കൂടുതൽ ആളുകൾ പങ്കാളികളായിട്ടുണ്ടെങ്കിൽ അവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Back to top button
error: