മലയാള സിനിമയുടെ മുഖശ്രീ ആയിരുന്ന മോനിഷ വിട പറഞ്ഞിട്ട് 29 വർഷങ്ങൾ. പ്രശസ്തിയുടെയും ജീവിതവിജയത്തിന്റെയും ഉന്നതിയിൽ നിൽക്കുമ്പോൾ അപ്രതീക്ഷിതമായി എത്തിയ കാറപകടമാണ് മോനിഷയുടെ ജീവൻ കവർന്നത്. 1992 ഡിസംബർ അഞ്ചിന് ആയിരുന്നു മരണം.
കരിയറിൽ ഏറ്റവും തിരക്കുള്ള സമയത്താണ് മോനിഷയെ ഒരു കാറപകടത്തിന്റെ രൂപത്തില്‍ മരണം തട്ടിയെടുക്കുന്നത്.1992 ല്‍ ചെപ്പടി വിദ്യ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ചേര്‍ത്തലയിൽ വച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന അംബാസിഡര്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് മോനിഷ മരിക്കുന്നത്.തിരുവനന്തപുരത്തെ ലോക്കേഷനില്‍ നിന്ന് ഇരുവരും എറണാകുളത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വച്ചുതന്നെ മോനിഷ മരിക്കുകയായിരുന്നു.
1986-ൽ നഖക്ഷതങ്ങൾ എന്ന സിനിമയിലൂടെയാണ് മോനിഷ ചലചിത്ര രംഗത്തേക്ക് കടന്നു വരുന്നത്.ആദ്യ സിനിമയിലെ തന്നെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടുമ്പോൾ 15 വയസ്സ് മാത്രമേ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി നേടിയ മോനിഷ തന്റെ ഇരുപത്തൊന്നാം വയസ്സിലാണ് അപകടത്തെത്തുടർന്ന് മരണമടയുന്നത്.
Tags
Monisha