KeralaNEWS

21 വർഷം മുമ്പ് കാണാതായ മിലിട്ടറി ഉദ്യോഗസ്ഥനെ കണ്ടെത്തി

ന്തളം: 21 വർഷംമുമ്പ് പന്തളം മുളമ്പുഴയിലെ ഭാര്യ വീട്ടിൽ നിന്നും അവധി കഴിഞ്ഞു തിരികെ പോയ ( മിലിട്ടറി എഞ്ചിനീയറിംഗ് സർവീസ് ഉദ്യോഗസ്ഥൻ ) ഓമല്ലൂർ സ്വദേശി വേണുഗോപാൽ (59) ലിനെ കണ്ടെത്തി.ഒരു വർഷം മുമ്പ്  ഇദ്ദേഹത്തെ കാണാനില്ല എന്ന് പറഞ്ഞ് ഭാര്യ രാധ പോലീസിൽ നൽകിയ പരാതിയെത്തുടർന്ന് പന്തളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
 ഭാര്യ വീട്ടുകാരുമായുള്ള പ്രശ്നത്തിന്റെ പേരിൽ ജ്യോലി ഉപേക്ഷിച്ച ഇയാൾ ഭാര്യയുമായും പിണക്കത്തിൽ ആയിരുന്നു. വീട്ടുകാരുമായി യാതൊരു ബന്ധവും പുലർത്താതിരുന്ന വേണുഗോപാൽ ബാംഗ്ലൂർ, ഗുരുവായൂർ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടൽ ജ്യോലിയും ചെയ്തിട്ടുണ്ട്.
പന്തളം പോലീസിന്റെ തുടർച്ചയായ അന്വേഷണത്തിൽ ഇയാൾ കൊല്ലത്തുണ്ടെന്നു മനസ്സിലാക്കിയ പോലീസ് ഇൻസ്‌പെക്ടർ ശ്രീകുറിന്റെ നേതൃത്തിൽ എഎസ്ഐ    അജിത്കുമാർ, സിപിഒമാരായ കൃഷ്ണദാസ്, സുഭാഷ്, ജയപ്രകാശ്, എന്നിവർ കൊല്ലത്തെ ഹോട്ടലിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Back to top button
error: