മലപ്പുറം: സഹോദരി ഭർത്താവിനെ യുവാവ് വെട്ടിക്കൊന്നു. കുറുവ വറ്റലൂർ ലണ്ടൻ പടിയിലെ തുളുവത്ത് ജാഫറാണ് (36) കൊല്ലപ്പെട്ടത്. ജാഫറിന്റെ ഭാര്യാസഹോദരൻ വെസ്റ്റ് കോഡൂർ തോരപ്പ അബ്ദുൽ റഊഫാണ് (41) സഹോദരി ഭർത്താവിനെ വെട്ടിക്കൊന്നത്.ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും സ്ത്രീധന പ്രശ്നമാണ് കാരണമെന്നും പൊലീസ് പറയുന്നു
വെള്ളിയാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. മക്കരപ്പറമ്പിനടുത്ത ചെറുപുഴ ആറങ്ങോട്ട് പാലത്തിലാണ് ജാഫർ വെട്ടേറ്റ് മരിച്ചത്. പ്രതി അബ്ദുൽ റഊഫിനും കുത്തേറ്റിട്ടുണ്ട്. ഗുരുതര പരിക്കുകളോടെ ഇയാൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.