കൊച്ചി മെട്രോയിൽ ഞായറാഴ്ച (ഡിസംബർ 5 ന്) വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാം. വൈകിട്ട് മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സൗജന്യ യാത്ര സൗകര്യം. വൈറ്റില, ഇടപ്പളളി, ആലുവ, എന്നീ മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളെ സമീപിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൊച്ചി മെട്രോ യാത്രാ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവർക്ക് അതിന് അവസരം നൽകാനാണ് സൗജന്യ യാത്ര ഒരുക്കിയിരിക്കുന്നത്. ഒറ്റയ്ക്കോ സംഘമായോ യാത്ര ചെയ്യാം.
Related Articles
Check Also
Close