മുന്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് നല്‍കിയ ആശ്രിതനിയമനം റദ്ദാക്കി ഹൈക്കോടതി. ജനപ്രതിനിധി സര്‍ക്കാര്‍ ജീവനക്കാരനല്ലെന്നും അതിനാല്‍ ആശ്രിതനിയമനം നിയമവിരുദ്ധമാണെന്നുമുള്ള പാലക്കാട് സ്വദേശി അശോക് കുമാറിന്റെ ഹര്‍ജിഅംഗീകരിച്ച ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
2018ല്‍ പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക തസ്തിക സൃഷ്ടിച്ച് അസിസ്റ്റന്റ് എന്‍ജിനീയറായാണ് പ്രശാന്തിന് നിയമനം നല്‍കിയത്. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന രാമചന്ദ്രന്‍നായര്‍ മരിച്ചശേഷം മന്ത്രി സഭചേര്‍ന്നാണ് പ്രശാന്തിന് ആശ്രിതനിയമനം നല്‍കാനുള്ള തീരുമാനമെടുത്തതെന്ന് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ഹര്‍ജിക്കാരന്റെ തൊഴില്‍സാധ്യതകളെ നിയമനം ബാധിക്കാത്തിനില്‍ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യവും കോടതി തള്ളി.