KeralaLead NewsNEWS

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പുഴയില്‍ ചാടി മരിച്ചു

തൊടുപുഴ: പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട പ്രതി പുഴയില്‍ ചാടി മരിച്ചു. അടിപിടിക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്.

ഒരു അടിപിടിക്കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ഇയാളെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഷാഫി ജീപ്പില്‍ നിന്നും ഇറങ്ങുന്നതിനിടെ പൊലീസുകാരെ തള്ളിമാറ്റി ഓടിയ സ്റ്റേഷന് ഇരുപത് മീറ്റര്‍ അകലെയുള്ള പുഴയിലെ പാലത്തില്‍ നിന്നും തൊടുപുഴയാറിലേക്ക് ചാടുകയായിരുന്നു.

ഷാഫിക്കായി ആദ്യം പൊലീസും ഫയര്‍ഫോഴ്‌സും കൂടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കോതമംഗലത്ത് നിന്നും സ്‌കൂബാ ഡൈവിംഗ് വിദഗ്ദ്ധര്‍ എത്തിയാണ് ഷാഫിയുടെ മൃതദേഹം മുങ്ങിയെടുത്തത്. ഷാഫിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. തൊടുപുഴയിലെ ഒരു സ്വകാര്യബാറിലെ സെക്യൂരിറ്റിയെ ആക്രമിച്ചെന്ന പരാതിയിലാണ് ഷാഫിയെ പൊലീസ്റ്റ് കസ്റ്റഡിയിലെടുത്തത്.

Back to top button
error: