തിരുവല്ല: പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചു സിപിഎം ഏരിയാ കമ്മിറ്റി ആഹ്വാന ചെയ്ത ഹർത്താൽ തിരുവല്ലയില്‍ സമ്പൂർണ്ണം. നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
ആർഎസ്എസുകാരനായ പെരിങ്ങോം സ്വദേശി ജിഷ്ണു, മുസ്ലിം ലീഗുകാരനായ കാസർകോട് സ്വദേശി ഫൈസൽ ഉൾപ്പടെ അഞ്ചു പേരാണ് കേസിലെ പ്രതികൾ.ഇതിൽ നാലുപേരെ ഇതിനകം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഒരാൾ ഒളിവിലാണ്.അതേസമയം സന്ദീപിന്റെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപി അറിയിച്ചു.
Tags
Tiruvalla murder