കോഴി ഇല്ലാത്തവർക്കും,എന്നാൽ വളർത്താനും വരുമാനം ഉണ്ടാക്കാനും ആഗ്രഹമുള്ളവർക്കുമായി സർക്കാരിൽനിന്ന് വളരെ വിലക്കുറവിൽ മുട്ടക്കോഴിയെ ഉൾപ്പടെ ലഭിക്കുന്ന പദ്ധതികൾ ഇന്ന് ധാരാളമുണ്ട്.ഒരു ആധാർ കാർഡിന് പത്തു മുട്ടക്കോഴികളെ വെറും അറുന്നൂറു രൂപയ്ക്ക് ഇപ്പോൾ മൃഗാശുപത്രികൾ വഴി വിതരണം ചെയ്തുകൊണ്ടുമിരിക്കുന്നു.സ്വകാ
പക്ഷെ ഇവിടെ നമ്മുടെ പലരുടെയും പ്രശ്നം കോഴിക്കൂടാണ്.പണ്ടൊക്കെ പലക ഉപയോഗിച്ചായിരുന്നു കോഴിക്കൂട് നിർമ്മിച്ചിരുന്നത്.പിന്നീട് ഹൈടെക് കോഴിക്കൂടുകൾ ആയി.കോഴികളെ തുറന്നു വിടാതെ തന്നെ വളർത്താൻ പറ്റിയത്.ഇത്തരം കൂടുകൾക്കും അമ്പതു കോഴികൾക്കുമായി ഏറ്റവും കുറഞ്ഞത് ഇരുപത്തിമൂവായിരം രൂപ ചിലവാകും.പിന്നെ കരന്റുചാർജ്ജും തുറന്നു വിടാത്തതുകൊണ്ടുള്ള തീറ്റച്ചിലവ് വേറെയും.
ഇവിടെ നിങ്ങളുടെ വീട്ടിൽ കോഴിക്കൂട് ഇല്ലെങ്കിൽ അതെങ്ങനെ ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ഉണ്ടാക്കാൻ പറ്റും എന്ന കാര്യമാണ് വിശദീകരിക്കുന്നത്.ഉപയോഗ ശൂന്യമായ രണ്ട് ടയർ ഉപയോഗിച്ച് നമുക്കു തന്നെ മറ്റാരുടെയും സഹായമില്ലാതെ കോഴിക്കൂടുകൾ നിർമ്മിക്കുവാൻ സാധിക്കും.ഇവിടെ ആവശ്യമായത് ബൈക്കിന്റ രണ്ട് ടയർ, കൂടിന് ആവശ്യമായ കമ്പിവല,രണ്ട് വലിയ പട്ടിക,അഞ്ച് ചെറിയ പട്ടിക എന്നിവ മാത്രമാണ്.രണ്ടു സൈഡിലും ഓരോ ടയറുകൾ വീതം വച്ച് ബാക്കി ചുറ്റോടുചുറ്റും നെറ്റടിച്ച് അകത്ത് പലകയുമിട്ടാൽ(ഫോട്ടോ കാണുക) കോഴിക്കൂടായി.കോഴിയെ വളർത്തുവാൻ താൽപ്പര്യമുള്ളവർക്ക് അല്ലെങ്കിൽ കോഴിക്കൂട് ഇനി പണിയണം എന്ന് കരുതുന്നവർക്ക് വളരെ എളുപ്പത്തിൽ നിർമ്മിച്ചെടുക്കാവുന്ന ഒന്നാണിത്.ഉപയോഗശൂന്യമായ ടയർ ഉണ്ടെങ്കിൽ ആകെ ചിലവ് കമ്പി നെറ്റിനു മാത്രം.അതാകട്ടെ നൂറോ ഇരുന്നൂറോ രൂപയ്ക്കുള്ളിൽ കിട്ടുന്നതും.പഴയ പട്ടിക ഏതൊരു വീട്ടിലും കാണുമല്ലോ.ഇല്ലെങ്കിൽ അയൽപക്കത്തു നിന്നോ തടിമില്ലുകളിൽ നിന്നോ സംഘടിപ്പിക്കാവുന്നതേയുള്ളൂ. അധികം പണച്ചിലവും ഇല്ല സ്ഥലസൗകര്യവും അധികം വേണ്ട എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.വീട്ടമ്മമാർക്കല്ല,വീ