ദുൽഖർ നായകനായെത്തിയ ‘ കുറുപ്പ്’ തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ കാരണമായത് മമ്മൂട്ടിയുടെ ധീരമായ തീരുമാനമായിരുന്നുവെന്ന് നിർമാതാവ് കെ.ടി. കുഞ്ഞുമോൻ. കുറുപ്പിന്റെ തിയേറ്റർ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്ക് പുനർജന്മം ലഭിച്ചിരിക്കുകയാണെന്നും കുഞ്ഞുമോൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
പലപ്പോഴും മമ്മൂട്ടിയുടെ ഇത്തരം വാശികൾ വിജയവും ശുഭ പര്യവസാനവും ആകാറുണ്ട്. അങ്ങനെ തന്നെ സംഭവിച്ചു. കുറുപ്പിന്റെ തിയേറ്റർ റിലീസിനായി അദ്ദേഹം നടത്തിയ ഇടപെടലുകളിലൂടെ മഹാമാരി കാലത്ത് സിനിമക്ക് പുനർജന്മം ലഭിച്ചിരിക്കുകയാണ്. മറ്റു പലരും വ്യവസായത്തിന്റെ നന്മയ്ക്കായി നിൽക്കാതെ സ്വാർത്ഥരായി ഒടിടിക്കു പുറകേ പോകുമ്പോൾ വ്യവസായത്തിന്റെ നന്മ മാത്രം മുന്നിൽ കണ്ടു കൊണ്ട് സിനിമ തിയറ്ററിൽ റിലീസ് ചെയ്യാൻ പരിശ്രമിച്ച മമ്മൂട്ടിയും ദുൽക്കറും പ്രത്യേകം അഭിനന്ദിക്കപ്പെടേണ്ടവരാണ്… അവർക്ക് എന്റെ വ്യക്തിപരമായ നന്ദിയും അഭിനന്ദനങ്ങളും.