NEWS

സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി സൂക്ഷിച്ച യുവാവ് പൊലീസ് പിടിയിലായി

മാമാങ്കര സ്വദേശി കോരനകത്ത് സെയ്ഫുദ്ദീൻ പോലീസ് പിടിയിലായത്, പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി സൂക്ഷിച്ച കുറ്റത്തിനാണ്

നിലമ്പൂർ: പുരുഷന്മാരില്ലാത്ത വീടുകളിലെ സ്ത്രീകളുടെ കുളിമുറി ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി മൊബൈലിൽ സൂക്ഷിച്ച യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. മാമാങ്കര താമസിക്കുന്ന കോരനകത്ത് സെയ്ഫുദ്ദീൻ (27)എന്ന കൊളക്കോയി സെയ്ഫുദ്ദീനാണ് പോലീസ് പിടിയിലായത്. വഴിക്കടവ് ഇൻസ്പെക്ടർ പി.അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളുടെ മൊബൈൽ ഫോൺ കൂടുതൽ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

Back to top button
error: