കോട്ടയം അമയന്നൂരിൽ ഇടിമിന്നലേറ്റ് രണ്ടര വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.വീട്ടിലെ ഫാന്‍ ഇടിമിന്നലിൽ പൊട്ടിത്തെറിക്കുകയും ചെയ്തു.അമയന്നൂർ പുളിതോപ്പിൽ ഇബ്രാഹിം, രണ്ടര വയസ്സുള്ള മകൾ നൂറ ഫാത്തിമ എന്നിവർക്കാണ് പരിക്കേറ്റത്.ഉച്ചകഴിഞ്ഞ് മൂന്നരയോടുകൂടിയായിരുന്നു അപകടം.ഇടിമിന്നലിൽ ഫാൻ പൊട്ടിത്തെറിച്ച് ദേഹത്തേക്ക് വീഴുകയായിരുന്നു.ഇതോടൊപ്പം വീട്ടിലെ വയറിംഗ്, മീറ്റർ മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയ്ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്.വീടിന്റെ ഭിത്തിക്കും കേടുപാടുകൾ സംഭവിച്ചു.
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk
-
Web Deskhttps://newsthen.com/author/desk