പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സലീം അഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു.’ലൂക്ക’യിലൂടെ ശ്രദ്ധേയനായ അരുണ്‍ബോസാണ് സംവിധായകന്‍. മൃദുല്‍ ജോര്‍ജ്ജും അരുണ്‍ബോസും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്.
ഉണ്ണി മുകുന്ദന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോഡിയായി അപര്‍ണ്ണ ബാലമുരളിയുമെത്തുന്നു. ഉണ്ണിയും അപര്‍ണ്ണയും ഇതാദ്യമായിട്ടാണ് ഒരു സിനിമയ്ക്കുവേണ്ടി ഒരുമിക്കുന്നത്. പ്രണയകഥയാണ്. ടൈറ്റില്‍ ആയിട്ടില്ല. എറണാകുളത്ത് മൂന്ന് ദിവസത്തെ ഷൂട്ട് ഉണ്ടാവും. അതുകഴിഞ്ഞ് ചെറുതോണിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും.
സലീം അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി, ആന്റ് ദി ഓസ്‌കാര്‍ ഗോസ് ടു എന്നീ ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ച മധു അമ്പാട്ടാണ് ഈ ചിത്രത്തിന്റെയും ക്യാമറാമാന്‍.