NEWS

സ്വർണവും പണവും മൊബൈലും മോഷ്ടിച്ച ‘ഹോംനഴ്സ്’ കുടുങ്ങി

സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ഷീന യോഗേഷ് എന്ന രോഗിയെ പരിചരിക്കാനാണ് പാലക്കാട് സ്വദേശി മഹേശ്വരി വ്യാജപേരിൽ ഹോംനഴ്സ് ചമഞ്ഞ് എത്തിയത്. ഒടുവിൽ ഏഴ് പവൻ സ്വർണ്ണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച് ‘ഹോംനഴ്സ്’ മുങ്ങി

കോഴിക്കോട്: രോഗിയെ പരിചരിക്കാൻ വേണ്ടി ഹോംനഴ്സ് എന്ന വ്യാജേന എത്തി കവർച്ച നടത്തിയ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. നവംബർ 12 ന്  സ്റ്റാർ കെയർ ഹോസ്പിറ്റലിൽ ഷീന യോഗേഷ് എന്ന രോഗിയെ പരിചരിക്കാനായി ഹോംനഴ്സ് ചമഞ്ഞ്, വ്യാജപേരിൽ വന്ന് ഏഴ് പവൻ സ്വർണ്ണാഭരണങ്ങളും 5000 രൂപയും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലാണ് പാലക്കാട് കൊടുമ്പ് പടിഞ്ഞാറെ പാവൊടി മഹേശ്വരി(38) പിടിയിലായത്.

മെഡിക്കൽ കോളജ് ഇൻസ്പെക്റ്റർ ബെന്നി ലാലുവിൻ്റേ നേതൃത്വത്തിലാണ് അറസ്റ്റ്.  ശ്രീജ മലപ്പുറം എന്ന സ്ത്രീയുടെ ആധാർ കാർഡ് ഉപയോഗിച്ചാണ്, കോഴിക്കോടുള്ള ഹോം നഴ്സ് സ്ഥാപനത്തിൽ ഇവർ ജോലി നേടിയത്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശി ഷീന യോഗേഷിൻ്റെ പണവും സ്വർണ്ണാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്.

കവർച്ച നടത്തിയതിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെയും സൈബർസെല്ലിന്റെ സഹായത്തോടെ നൂറ് കണക്കിന് മൊബൈൽ നമ്പറുകൾ പരിശോധിച്ചുമാണ് പിടികൂടിയത്.
അറസ്റ്റിലായ മഹേശ്വരിക്കെതിരെ പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്.

Back to top button
error: