ശ്രദ്ധിക്കുക!
നിങ്ങളെന്ന “ഹീറോ” ഓടിക്കുന്ന “കാറിന്റെ”
മെയിൻ “വില്ലനാണിവൻ”
വലതു വശത്തേക്കുള്ള വളവുകളിൽ പ്രത്യേകം ശ്രദ്ധിച്ചു പോയില്ലെങ്കിൽ പണി കിട്ടിയെന്നു വരാം.
ചില കാറുകൾക്ക് കൂടുതൽ ഉണ്ടാവാം.
ചിലതിനു ചിലപ്പം കുറഞ്ഞെന്നുമിരിക്കാം.
ഇയോൺ, വാഗണർ എന്നീ വാഹനങ്ങളിലെ പ്രധാന വില്ലനാണ് എ പില്ലർ എന്നറിയപ്പെടുന്ന ഈ പാർട്ട്.
എ-പില്ലറുകൾ (വിന്റ്ഷീൽഡ് പില്ലർ എന്നും അറിയപ്പെടുന്നു.) , സൈഡ് വ്യൂ മിറർ അല്ലെങ്കിൽ ഇന്റീരിയൽ റിയർ വ്യൂ മിറർ എന്നിവ ഡ്രൈവറുടെ കാഴ്ചയെ മറക്കുയാണെങ്കിൽ ബ്ലൈന്റ് സ്പോട്ടുകൾ വാഹനത്തിന് മുൻപിലും വരുന്നു. ഇത് അപകടങ്ങൾക്കും കാരണമാകും.
ഗതാഗതത്തിൽ ഒരു വാഹനത്തിന്റെ ഡ്രൈവറിന് കാണാനാകുന്ന പരമാവതി ഇടത്തേയാണ് ഡ്രൈവർ വിസിബിലിറ്റി എന്ന് പറയുന്നത്.ഇത് അപ്പോഴുണ്ടാകുന്ന കാലാവസ്ഥ, വാഹനത്തിന്റെ രൂപകൽപ്പന എന്നിവയെ സംബന്ധിച്ചിരിക്കുന്നു.വാഹനത്തിന്റെ വിന്റ്ഷീൽഡ്, ഡാഷ്ബോർഡ്, പില്ലറുകൾ എന്നിവ ഡ്രൈവർ വിസിബിലിറ്റിയെ സ്വാധീനിക്കുന്നു. അതുകൊണ്ടുതന്നെ സുരക്ഷിതമായ റോഡ് ഗതാഗതത്തിന് മികച്ച ഡ്രൈവർ വിസിബിലിറ്റി അനിവാര്യമാണ്.പുതിയ പുതിയ മോഡലുകളിൽ ഇറങ്ങുന്ന വാഹനങ്ങൾ വാങ്ങുമ്പോൾ മികച്ച ഡ്രൈവർ വിസിബിലിറ്റിയുള്ള വാഹനങ്ങൾ തിരഞ്ഞെടുക്കാൻ അതിനാൽ തന്നെ ശ്രദ്ധിക്കണം.