NEWS
ആദ്യം എയർടെൽ,പിന്നാലെ വോഡാഫോൺ ഐഡിയ; ഫോൺ വിളിക്ക് ചെലവേറുന്നു
മൊബൈൽ ഫോൺ നിരക്കുകൾ വർദ്ധിക്കുന്നു. ആദ്യം എയർടെൽ ആണ് വർദ്ധിപ്പിച്ചത്. പിന്നാലെ വോഡാഫോൺ ഐഡിയ (വി). റിലയൻസ് ജിയോയും ഉടൻ നിരക്കു വർദ്ധിപ്പിക്കാനാണു സാദ്ധ്യത
പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി.
പ്രീ പെയ്ഡ് വരിക്കാർക്ക് 20 മുതൽ 25ശതമാനം വരെ അധിക ബാധ്യതയാകും ഉണ്ടാകും.
ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന.
നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ എയർടെൽ നിരക്ക് വർധിപ്പിക്കുന്നതായി തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. വിവിധ പ്ലാനുകളിൽ 20 മുതൽ 25ശതമാനംവരെയാണ് വർധന. റിലയൻസ് ജിയോയും ഉടൻ നിരക്കു വർദ്ധന പ്രഖ്യാപിച്ചേക്കും. 2019നുശേഷം ഇതാദ്യമായാണ് രാജ്യത്ത് മൊബൈൽ സേവനദാതാക്കൾ നിരക്ക് വർധിപ്പിക്കുന്നത്.