IndiaLead NewsNEWS

125 പവനുമായി നവവധു കാമുകനൊപ്പം കടന്നു

ഉദുമ:കല്യാണപ്പിറ്റേന്ന് 125 പവൻ സ്വർണവുമായി നവവധു മുങ്ങി.കാമുകനോടൊപ്പമാണ് പോയതെന്ന് ഭർതൃവീട്ടുകാർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.പള്ളിക്കര പൂച്ചക്കാട് ആണ്​ സംഭവം. ഭർത്താവിന്‍റെ വീട്ടിൽ നിന്നുമാണ്​ ആഭരണങ്ങളുമായി യുവതി കടന്നുകളഞ്ഞത്​. കാസർകോട് സന്തോഷ് നഗറിലെ ഒരു യുവാവിനൊപ്പമാണ് യുവതി കടന്നു കളഞ്ഞത്.

അതിരാവിലെയാണ് യുവതി വീട്ടിൽനിന്ന് മുങ്ങിയത്.അതിരാവിലെ സഹപാഠിയായ സുഹൃത്തിന്‍റെ കാറിൽ കയറി ഇവർ പോകുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പൊലീസ് ഇൻസ്‌പെക്ടർ യു.പി വിപിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: