KeralaLead NewsNEWS

കെ.എസ്.ആര്‍.ടി.സി സമരം രണ്ടാം ദിവസവും തുടരുന്നു; അവശ്യ റൂട്ടില്‍ സര്‍വ്വീസ് നടത്താന്‍ ശ്രമം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തുന്ന സമരം രണ്ടാം ദിവസവും തുടരുന്നു. പണിമുടക്കില്‍ ഭൂരിഭാഗം സര്‍വീസുകളും ഇന്നും മുടങ്ങിയതോടെ പൊതുജനങ്ങള്‍ വലഞ്ഞു. ദീര്‍ഘദൂര സര്‍വീസുകളക്കം മുടങ്ങിയിട്ടുണ്ട്. അതേസമയം, സമരത്തില്‍ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച്

പ്രധാന റൂട്ടുകളിലും അവശ്യമേഖലകളിലേക്കും ഡബിള്‍ ഡ്യൂട്ടി ഉള്‍പ്പടെ നല്‍കി പരമാവധി സര്‍വ്വീസുകള്‍ നടത്തണമെന്നാണ് കെഎസ്ആര്‍ടിസി സിഎംഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആവശ്യ റൂട്ടുകള്‍ക്ക് പ്രാധാന്യം നല്‍കി ദീര്‍ഘദൂര സര്‍വ്വീസുകള്‍, ഒറ്റപ്പെട്ട സര്‍വ്വീസുകള്‍, പ്രധാന റൂട്ടുകളിലെ സര്‍വ്വീസുകള്‍ എന്നിവയും റിസര്‍വേഷന്‍ നല്‍കിയിട്ടുള്ള സര്‍വ്വീസുകളും നടത്തും. എന്നാല്‍ ശനിയാഴ്ച രാവിലെ ഇത്തരത്തില്‍ കാര്യമായ സര്‍വീസുകളൊന്നും നടന്നിട്ടില്ല.

Back to top button
error: