NEWS

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ; 3,220 പേ​രെ മാ​റ്റിപ്പാ​ർ​പ്പി​ക്കുമെന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ്

ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി തീരുമാനത്തോട് കേരളം വിയോജിച്ചു. ഈ റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളത്തോട് കോടതി നിർദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും

കേരളം : മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെളളിയാഴ്ച രാവിലെ ഏഴുമണിക്ക് തുറക്കുമെന്നാണ് തമിഴ്നാടിന്റെയും അറിയിപ്പ്. മുന്നൊരുക്കങ്ങൾ പൂർത്തിയായി, സർക്കാർ സജ്ജമെന്നും മന്ത്രി പറഞ്ഞു.

Signature-ad

മുല്ലപെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്നു മേൽനോട്ട സമിതി സുപ്രീംകോടതിയിൽ നിലപാടറിയിച്ചിരുന്നു. തീരുമാനത്തോട് കേരളം വിയോജിപ്പ് രേഖപ്പെടുത്തി.  മേൽനോട്ട സമിതിയുടെ റിപ്പോർട്ടിൽ മറുപടി നൽകാൻ കേരളത്തോട് കോടതി നിർദേശിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. മേൽനോട്ട സമിതിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ലെ ജ​ല​നി​ര​പ്പ് വ​ർ​ധി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 3,220 പേ​രെ മാ​റ്റിപ്പാ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര‍്യ​മ​റി​യി​ച്ച​ത്.

പീ​രു​മേ​ട് താ​ലൂ​ക്കി​ലെ ഏ​ല​പ്പാ​റ, ഉ​പ്പു​ത​റ, പെ​രി​യാ​ർ, മ​ഞ്ചു​മ​ല വി​ല്ലേ​ജു​ക​ൾ ഇ​ടു​ക്കി താ​ലൂ​ക്കി​ലെ അ​യ്യ​പ്പ​ൻ​കോ​വി​ൽ, കാ​ഞ്ചി​യാ​ർ വി​ല്ലേ​ജു​ക​ൾ, ഉ​ടു​മ്പഞ്ചോ​ല താ​ലൂ​ക്കി​ലെ ആ​ന​വി​ലാ​സം വി​ല്ലേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് 3220 പേ​രെ മാ​റ്റിപ്പാർ​പ്പി​ക്കുന്നത്. ക്യാ​മ്പുക​ളി​ലേ​ക്കു മാ​റ്റിപ്പാർ​പ്പി​ക്കേ​ണ്ട​വ​ർ​ക്കാ​യു​ള്ള കെ​ട്ടി​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ വ​ള​ർ​ത്തുമൃ​ഗ​ങ്ങ​ളെ മാ​റ്റാ​നും പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ ക്യാ​മ്പിലും ചാ​ർ​ജ് ഓ​ഫീ​സ​ർ​മാ​രു​ണ്ട്. ആ​രോ​ഗ്യസു​ര​ക്ഷാ ആ​വ​ശ്യ​ത്തി​നാ​യി എ​ല്ലാ​യി​ട​ത്തും ടീ​മി​നെ സ​ജ്ജീക​രി​ച്ചു​വെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

അണക്കെട്ട് മേഖലയിൽ മഴ കുറഞ്ഞു

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഇ​ന്ന​ലെ​യും മ​ഴ കു​റ​വാ​യി​രു​ന്നു. ഇ​ന്ന​ലെ ജ​ല​നി​ര​പ്പ് 137.6 അ​ടി​യാ​ണ്. അ​ണ​ക്കെ​ട്ടി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് സെ​ക്ക​ൻ​ഡി​ൽ 3244 ഘ​ന​യ​ടി​യാ​ണ്. 2,200 ഘ​ന​യ​ടി വെ​ള്ളം ത​മി​ഴ്നാ​ട് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. അ​ണ​ക്കെ​ട്ട് പ്ര​ദേ​ൾ​ത്ത് ഇ​ന്ന​ലെ 11 മി​ല്ലിമീ​റ്റ​റും തേ​ക്ക​ടി​യി​ൽ 10.8 മി​ല്ലിമീ​റ്റ​റും മ​ഴ ല​ഭി​ച്ചു.

Back to top button
error: