NEWS

അന്യസംസ്ഥാന തൊഴിലാളിയായ സ്ത്രീ വാടകവീട്ടിൽ മരിച്ച നിലയിൽ

വീട്ടിൽ കുറച്ച് ദിവസമായി ആളനക്കമില്ലാത്തതു കൊണ്ട് അയൽക്കാർ ശ്രദ്ധയിൽപ്പെടുത്തി. നാട്ടുകാർ അടുക്കള ജനൽ വഴി നോക്കിയപ്പോയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്നു വർഷത്തോളമായി മാഹിയിലും പരിസരത്തും കൂലിവേല ചെയ്യുന്ന പളനിയമ്മ മൂന്നു മാസം മുമ്പാണ് ഈ വീട്ടിലേക്ക് താമസം മാറിയത്

മാഹി: പള്ളൂർ കരീക്കുന്നുമ്മേൽ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്നാട് വിഴിപ്പുറം സ്വദേശിനി പളനിയമ്മ (45 )യെയാണ് ഇന്നലെ സന്ധ്യയോടെ വാടക വീട്ടിലെ സ്വീകരണമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Signature-ad

അഴുകിയ നിലയിൽ കാണപ്പെട്ട മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. ഇവർ ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസം.

രണ്ട് ദിവസമായി ഈ വീടിൻ്റെ പരിസരത്ത് നിന്നും ദുർഗന്ധമുണ്ടായതിനെ തുടർന്ന് നാട്ടുകാർ വീടിൻ്റെ പരിസരത്ത് പരിശോധന നടത്തി.
വീട്ടിൽ കുറച്ച് ദിവസമായി ആളനക്കമില്ലാത്തത് അയൽക്കാർ ശ്രദ്ധയിൽപ്പെടുത്തിയതിനാൽ അടുക്കള ജനൽ വഴി അകത്തേക്ക് നോക്കിയപ്പോയാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നു വർഷത്തോളമായി മാഹിയിലും പരിസരത്തും കൂലിവേല ചെയ്യുന്ന പളനിയമ്മ മൂന്നു മാസം മുമ്പാണ് ഈ വാടക വീട്ടിലേക്ക് താമസം മാറിയത്.

ഇന്നുച്ചയോടെ മകനും സഹോദരനും മാഹിയിൽ എത്തി മൃതദേഹം തിരിച്ചറിഞ്ഞു.
തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ അജിത്ത് കുമാർ ,മെഡിക്കൽ ഓഫീസർ പവിത്രൻ, പള്ളൂർ എസ് .ഐ പ്രതാപൻ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി വിശദ പരിശോധനയ്ക്കും, പോസ്റ്റ്മോർട്ടത്തിനുമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി

പരേതനായ തങ്കപ്പിള്ളൈയാണ് പളനിയമ്മയുടെ ഭർത്താവ്
മകൻ: മായകണ്ണൻ

Back to top button
error: