കോവിഡ് പ്രോട്ടോകോൾ പാലിച്ച് കുരുന്നുകൾ അക്ഷരലോകത്തേയ്ക്ക് സംസ്ഥാനത്ത് വിദ്യാരംഭ ചടങ്ങുകൾ പുരോഗമിക്കുന്നു .കോവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ രക്ഷിതാക്കൾ തന്നെ എഴുത്തിനിരുത്തുന്നതാണ് നല്ലതെന്നാണ് നിർദ്ദേശം .
നാവിൽ എഴുതാൻ ഉപയോഗിക്കുന്ന സ്വർണം അണുവിമുക്തമാക്കണം .ഒരു കുട്ടിയുടെ നാവിൽ എഴുതിയ സ്വർണം കൊണ്ട് മറ്റൊരു കുട്ടിയുടെ നാവിൽ എഴുതാൻ പാടില്ല .ശാരീരീക അകലം നിർബന്ധമായും പാലിക്കണം .മാസ്ക് ധരിക്കണം .അണുനാശിനി ഉറപ്പുവരുത്തണം .
ദേവാലയങ്ങളിലും കർശനമായ നിബന്ധനകൾ പാലിച്ചാണ് എഴുത്തിനിരുത്തൽ .ആൾക്കൂട്ടം ഒഴിവാക്കിക്കൊണ്ടാണ് ചടങ്ങുകൾ മുന്നോട്ട് പോകുന്നത് .