NEWS

പ്രതീഷ് വിശ്വനാഥിന്റെ ആയുധ പൂജ ,രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

ആയുധപൂജയുടെ പേരിൽ വടിവാളും തോക്കും പൂജിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ ഇട്ട ഹിന്ദു സംഘടനാ നേതാവ് പ്രതീഷ് വിശ്വനാഥനെ കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി .എയർ ഗണ്ണുകൾ ,പിസ്റ്റലുകൾ ,വാളുകൾ തുടങ്ങിയവയൊക്കെയാണ് പ്രതീഷ് വിശ്വനാഥ് പൂജിക്കുന്നതായി ചിത്രത്തിൽ കാണുന്നത് .

ഇതിനു അടിക്കുറിപ്പായി പ്രതീഷ് ഇട്ട അടിക്കുറിപ്പിനെതിരെയും ആരോപണമുണ്ട് .കലാപാഹ്വാനം നൽകുന്ന തരത്തിൽ ഉള്ളതാണോ അടിക്കുറിപ്പെന്ന് അന്വേഷണ ഏജൻസി പരിശോധിക്കുന്നുണ്ട് .തോക്കിന് ലൈസൻസ് ഉണ്ടോ ,നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നതൊക്കെ അന്വേഷണ പരിധിയിൽ വരുമെന്നാണ് അറിയുന്നത് .

നേതാവിന്റെ സ്വന്തം ഫേസ്ബുക് പേജിലാണ് ഫോട്ടോയും കുറിപ്പും ഇട്ടത് .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: