NEWS

കായിക താരത്തിൽ നിന്നും സിനിമാതാരത്തിലേക്ക് ഗീത വി മേനോൻ…

ഒരു ചുവന്ന കുടയുമായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ചതിക്കുഴികൾ ഒളിഞ്ഞ് കിടക്കുമ്പോൾ നിയമപാലകർ കണ്ണും കാതുംകൂർപ്പിച്ചു തെരുവിലിറങ്ങണം എന്ന സന്ദേശവുമായി ചിത്രീകരിച്ച 10 മിനിറ്റിൽ താഴെ സമയ ദൈർഖ്യം വരുന്ന ഹ്രസ്വചിത്രത്തിന്റെ ഫോട്ടോയായിരുന്നു പ്രച്ചരിച്ചതു.

കായിക താരവും FACT ഉദ്യോഗസ്ഥയുമായ ഗീതമേനോൻ അഭിനയിച്ച റെഡ് അബ്രല്ല എന്ന ഹ്രസ്വ ചിത്രം മലയാളത്തിലെ 5 പ്രമുഖ താരങ്ങളായ മല്ലികാ സുകുമാരൻ, സോനനായർ, ഇനിയ, സ്റ്റെഫി ലിയോൺ, ലക്ഷ്മി പ്രസാദ് എന്നിവരുടെ Instagram, Facebook പേജുകളിലൂടെ ഒക്ടോബർ 25 ഞായറാഴ്ച്ച രാവിലെ 9 മണിക്ക് റിലീസ് ചെയ്യും VEETTAMMA THE HOUSE WIFE YOUTUBE CHANNEL ലാണ് വീഡിയോ പുറത്തുവിടുന്നതു.

മോബിൻ കുന്നത്തൂർ കഥ എഴുതി സംവിധാനം ചെയ്ത ചിത്രം സോണി സായി സംഗീതം നിർവഹിച്ചു. കായിക താരവും ബാസ്ക്കറ്റ് ബോൾ കോച്ചുമായ ഗീത. വി . മേനോൻ ത്യപ്പുണിത്തുറ സ്വദേശിയാണ്.കൊച്ചിൻ ഫാക്റ്റ് (FACT )ഉദ്യോഗസ്ഥയും ഫാക്റ്റ് എംബ്ലോയ്‌സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റുമാണ്.

Back to top button
error: