NEWS

ബിഹാറിൽ വിജയം കോൺഗ്രസ് പങ്കാളിയായ മഹാസഖ്യത്തിനു തന്നെ ,സച്ചിൻ പൈലറ്റിനു സംശയമില്ല

ബിഹാറിൽ ആർജെഡി – കോൺഗ്രസ് – ഇടതു സഖ്യം വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് .താൻ ബിഹാറിൽ പ്രചാരണത്തിന് പോകുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി .നിതീഷ്കുമാറിന്റെ “സദ്ഭരണം “ജനങ്ങൾക്ക് മടുത്തുവെന്നും ഇത്തവണ ജനം മാറി ചിന്തിക്കുമെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി .

“തൊഴിലാളികളെയോ വിദ്യാർത്ഥികളെയോ ലോക്ക്ഡൗൺ കാലത്ത് ശ്രദ്ധിക്കാൻ പറ്റാത്ത സർക്കാർ ആണിത് .”സച്ചിൻ പൈലറ്റ് പറഞ്ഞു .

“കോൺഗ്രസിന്റെയും ആർജെഡിയുടെയും പ്രചാരണം വളരെ നല്ല രീതിയിൽ ആണ് മുന്നോട്ട് പോകുന്നത് .മഹാസഖ്യം ബിഹാറിൽ സർക്കാർ രൂപവൽക്കരിക്കും .”സച്ചിൻ പൈലറ്റ് ചൂണ്ടിക്കാട്ടി .

കർഷകരുടെ താൽപര്യങ്ങൾക്കായി ശബ്ദമുയർത്താൻ ഒരു മന്ത്രിയും മന്ത്രിസഭയിൽ ഇല്ലെന്നു സച്ചിൻ പൈലറ്റ് കുറ്റപ്പെടുത്തി ,”കർഷകർ നിരാശയിലാണ് .പലഭാഗങ്ങളിൽ നിന്നും അവർ ആക്രമണങ്ങൾ നേരിടുന്നു .പക്ഷെ അവരെ സഹായിക്കാൻ ഒരു മന്ത്രി പോലുമില്ല .അവർക്ക് ധൈര്യം നല്കാൻ കൃഷി മന്ത്രിയ്ക്ക് പോലും ആകുന്നില്ല .”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button