ഞാന്‍ വില്ലത്തി വേഷങ്ങള്‍ ചെയ്യാന്‍ കാരണം ഇതാണ് : അര്‍ച്ചന സുശീലന്‍
മലയാള സീരിയല്‍ രംഗത്തെ എക്കാലത്തെയും മികച്ച അഭിനേത്രിയാണ് അര്‍ച്ചന സുശീലന്‍. വില്ലത്തി കഥാപാത്രങ്ങളാണ് താരം കൂടുതലും ചെയ്യാറ്. ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയ ‘ഗ്ലോറി’എന്ന കഥാപാത്രം ഒരിക്കലും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും പോകുകയില്ല. അത്രയും മികവോടെയാണ് അര്‍ച്ചന ഗ്ലോറിയായി പകര്‍ന്നാടിയത്. ഗ്ലോറിയെ വെറുത്ത പ്രേക്ഷകര്‍ അര്‍ച്ചനയേയും അല്‍പ്പസ്വല്‍പ്പം വെറുത്തിരുന്നു എന്നത് സത്യം.
പിന്നീട് ബിഗ് ബോസിലൂടെ അര്‍ച്ചന തിരിച്ചെത്തിയപ്പോഴാണ് ഈ പാവം പെണ്ണാണോ ഇക്കണ്ട വില്ലത്തരമെല്ലാം കാണിച്ചുകൂട്ടിയത് എന്ന് പ്രേക്ഷകര്‍ക്ക് മനസ്സിലായത്. ഇപ്പോഴിതാ താന്‍ വില്ലത്തി വേഷങ്ങള്‍ ചെയ്യാനുളള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് അര്‍ച്ചന.
പൊതുവെ നെഗറ്റീവ് വേഷങ്ങളോടാണ് തനിക്ക് കൂടുതല്‍ താല്പ്പര്യമെന്നും ഗ്ലിസറിനിട്ട് കരയേണ്ടല്ലോ ആരെയങ്കിലും കരയിപ്പിച്ചാല്‍ പോരെയെന്നും താരം പറയുന്നു. സ്വഭാവിക വേഷം ചെയ്തപ്പോഴൊന്നും തനിക്ക് ഇത്ര ശ്രദ്ധ നേടാനായില്ലെന്നും അര്‍ച്ചന പറയുന്നു. അതേസമയം, കോമഡി വേഷങ്ങളോടാണ് തനിക്ക് കൂടുതല്‍ താല്‍പ്പര്യമെന്നും ഇതിനിടയില്‍ താരം പറഞ്ഞുവെയ്ക്കുന്നു. നേരത്തെ താന്‍ ഒറ്റയ്ക്കാണ് വില്ലത്തി കഥാപാത്രം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ താന്‍ ഒറ്റയ്ക്കല്ലെന്നും അന്ന് കിട്ടിയത് പ്രാകെല്ലാം ഷെയര്‍ ചെയ്യാന്‍ ആളുണ്ടെന്നും അര്‍ച്ചന പറയുന്നു.
വടക്കേ ഇന്ത്യില്‍ ജനിച്ച് വളര്‍ന്നതിനാല്‍ മലയാളം കഷ്ടപ്പെട്ടാണ് പഠിച്ചതെന്ന് അര്‍ച്ചന പറയുന്നു.
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളിയിലാണ് ഇപ്പോള്‍ അര്‍ച്ചന അഭിനയിച്ചുകൊണ്ടിരിൃക്കുന്നത്. സ്വപ്‌ന എന്ന വില്ലത്തിയായി മികച്ച പ്രകടനമാണ് താരം കാഴ്ച വെയ്ക്കുന്നത്. കണ്‍മണി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവവികാസങ്ങളിലൂടെയാണ് പരമ്പര മുന്നേറുന്നത്.