NEWS

അമിതമായി ഗുളിക കഴിച്ചു ,ട്രാൻസ്ജെൻഡർ സജ്ന ഷാജി ആശുപത്രിയിൽ

അമിതമായി ഗുളിക കഴിച്ചതിനെ തുടർന്ന് ട്രാൻസ്ജെൻഡർ സജ്ന ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വഴിയരികിൽ ബിരിയാണി കച്ചവടം നടത്തിയിരുന്ന സജ്ന നേരിട്ടും സമൂഹ മാധ്യമങ്ങൾ വഴിയും ആക്രമണം നേരിട്ടിരുന്നു .വിവാദങ്ങളിൽ മനംനൊന്താണ് ഈ നടപടിയെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു .

കോട്ടയം സ്വദേശിയാണ് സജ്‌ന ഷാജി .13 വര്ഷം മുൻപാണ് കൊച്ചിയിൽ എത്തുന്നത് .ട്രെയിനിൽ ഭിക്ഷാടനം നടത്തിയായിരുന്നു ജീവിതം .കോവിഡ് ആയതോടെ ജീവിതം പ്രതിസന്ധിയിൽ ആയി .കൂടെ ഉള്ളവരെ കൂടി പോറ്റാൻ ആണ് 3 മാസം മുൻപ് ബിരിയാണി കച്ചവടം തുടങ്ങിയത് .എന്നാൽ ചില സ്ഥാപിത താൽപര്യക്കാർ അവിടെയും പ്രശ്നം ഉണ്ടാക്കുകയായിരുന്നു .

Back to top button
error: